‘ഒടിയൻ’ ഉടൻ , climax ചിത്രീകരണം പുരോഗമിക്കുന്നു

മോഹൻലാലിനെ നായകനാക്കി വി.എ.ശ്രീകുമാർ മേനോൻ ഒരുക്കുന്ന ഫാന്റസി ത്രില്ലർ ‘ഒടിയ’ന്റെ ചിത്രീകരണം മുറുകുന്നു. പാലക്കാടും പരിസരത്തുമായി നടന്നു വരുന്ന ‘ഒടിയ’ന്റെ ക്ലൈമാക്‌സ് രംഗങ്ങളാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്. പീറ്റർ ഹെയ്ൻ ഒരുക്കുന്ന ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുന്നതാണ് ഒടിയന്റെ ക്ലൈമാക്‌സ്. രണ്ടു പ്രധാന ചിത്രങ്ങൾ മാറി വച്ചാണ് പീറ്റർ ഹെയ്ൻ ഒടിയന്റെ ആക്ഷൻ സംവിധാനം ഏറ്റെടുത്തത് എന്നും ഈ ചിത്രം പീറ്റർ ഹെയ്‌നിന് മറ്റൊരു ദേശീയ പുരസ്‌കാരം നേടി കൊടുക്കുമെന്നും ശ്രീകുമാർ മേനോൻ പ്രത്യാശ പ്രകടിപ്പിച്ചു.

ഒക്ടോബർ 6ന് ആരംഭിച്ച ചിത്രീകരണം ഏതാണ്ട് ഒരു മാസത്തോളം നീണ്ടു നിൽക്കും എന്ന് സംവിധായകൻ പറഞ്ഞു. രാത്രി കാലങ്ങളിലാണ് കൂടുതൽ ഭാഗവും ചിത്രീകരിക്കുക. ഒരാഴ്‌ചക്കുള്ളിൽ ഒടിയന്റെ കൂടുതൽ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്‌ക്കുമെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. നേരത്തെ സിനിമയുടെ ചില ലൊക്കേഷൻ ചിത്രങ്ങൾ പുറത്തു വന്നിരുന്നു.

അതേസമയം ലാലിന്റെ ‘വില്ലൻ’ ഒക്‌ടോബർ 27ന് തീയേറ്ററുകളിലെത്തും. ബി. ഉണ്ണികൃഷ്‌ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *