ഒന്നാമനാവാന്‍ ഫ്രഞ്ച് പട, പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഡെന്‍മാര്‍ക്ക്

മോസ്കോ: ഗ്രൂ​പ്പ് സി​യില്‍ അ​വ​സാന മ​ത്സ​ര​ങ്ങ​ളില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച ഫ്രാന്‍സ് ഇന്ന് ഡെന്‍മാര്‍ക്കിനെ നേരിടും. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ആസ്ട്രേലിയ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിക്കഴിഞ്ഞ പെറുവിനെയും നേരിടും. രണ്ടാം സ്ഥാനത്തുള്ള ഡെന്‍മാര്‍ക്കും മൂന്നാം സ്ഥാനത്തുള്ള ആസ്‌ട്രേലിയയും ആണ് പ്രീക്വാര്‍ട്ടര്‍ ടിക്കറ്റിനായി പോരാടുന്നത്.

 

ആദ്യ രണ്ട് കളികളും ജയിച്ച്‌ ആറ് പോയിന്റുമായി ഫ്രാന്‍സ് അവസാന പതിനാറില്‍ നേരത്തെ തന്നെ സ്ഥാനം ഉറപ്പിച്ചിരുന്നു. നാലു പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ഡെന്‍മാര്‍ക്കിന് ഫ്രാന്‍സിനെതിരെ സമനില നേടിയാല്‍പ്പോലും പ്രീക്വാര്‍ട്ടറില്‍ എത്താം.

ഒരുപോയിന്റുള്ള ഓസ്ട്രേലിയയ്ക്ക് നല്ല മാര്‍ജിനില്‍ പെറുവിനെ തോല്‍പ്പിക്കുകയും ഡെന്‍മാര്‍ക്ക് ഫ്രാന്‍സിനോട് തോല്‍ക്കുകയും ചെയ്‌താല്‍ മുന്നോട്ട് സാദ്ധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *