കൊടുംതണുപ്പില്‍ സുന്ദരമായ ഒരു തവാങ് യാത്ര

തണുപ്പുള്ള സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുമ്ബോള്‍ പ്രത്യേക അനുഭവമാണ് ഉണ്ടാവുക. ഇത്തരത്തില്‍ ഒരു അനുഭവം പങ്കിടുന്ന അരുണാചല്‍ പ്രദേശിന്റെ ഏറ്റവും പടിഞ്ഞാറുഭാഗത്ത് സ്ഥിചെയ്യുന്ന തവാങിനെക്കുറിച്ച്‌ പലരും കേട്ടിട്ടുണ്ടാവില്ല. എങ്കില്‍ ഇനിയെങ്കിലും കേള്‍ക്കണം ചുറ്റും മഞ്ഞ് മഴ പെയ്യുന്ന തവാങിന്റെ പ്രത്യേകതകളെക്കുറിച്ച്‌.

സമുദ്ര നിരപ്പില്‍ നിന്നും 10,000 അടി മുകളിലായി സ്ഥിതി ചെയ്യുന്ന തവാങിന്റെ വടക്ക്‌ തിബറ്റും, തെക്ക്‌ പടിഞ്ഞാറ്‌ ഭൂട്ടാനും കിഴക്ക്‌ വെസ്റ്റ്‌ കമേങുമാണ്‌ അതിര്‍ത്തികള്‍. തവാങ്‌ പട്ടണത്തിന്റെ പടിഞ്ഞാറ്‌ ഭാഗത്തെ കുന്നിന്റെ മുകളില്‍ ഉയര്‍ന്ന്‌ നില്‍ക്കുന്ന തവാങ്‌ വിഹാരത്തില്‍ നിന്നാണ്‌ നഗരത്തിന്‌ ഈ പേര്‌ ലഭിക്കുന്നത്‌. താ എന്നാല്‍ കുതിരയെന്നും വാങ്‌ എന്നാല്‍ തിരഞ്ഞെടുത്തത്‌ എന്നുമാണ്‌ അര്‍ത്ഥം. കുതിര തിരഞ്ഞെടുത്തത്‌ എന്നാണ്‌ തവാങ്‌ എന്ന വാക്കിന്റെ അര്‍ത്ഥം.

Leave a Reply

Your email address will not be published. Required fields are marked *