കൊല്ലം ട്രിനിറ്റി സ്കൂളിനെതിരെ കൂടുതല്‍ പരാതികളുമായി രക്ഷിതാക്കള്‍

കൊല്ലത്തെ ട്രിനിറ്റി ലൈസിയം സ്ക്കൂളിനെതിരെ പരാതിയുമായി കൂടുതൽ രക്ഷിതാക്കൽ രംഗത്ത്. ഗൗരി ആത്മഹത്യക്ക് ശ്രമിച്ച ശേഷവും സ്ക്കുളിൽ വിദ്യാർഥികളെ ക്രൂരമായി മർദിച്ചുവെന്ന് രക്ഷിതാക്കൽ ആരോപിച്ചു. ട്രിനിറ്റി സ്ക്കൂളിൽ ക്രുരമായ ശിക്ഷാ നടപടികളാണ് നടപ്പാക്കുന്നതെന്ന് രക്ഷിതാക്കൽ പറഞ്ഞു. സംഭവത്തിൽ ഒരധ്യാപികക്കെതിരെ കൂടി പോലീസ് കെസെടുത്തു.

പത്താം ക്ലാസ് വിദ്യാർഥിനി ഗൗരി ആത്മഹത്യക്ക് ശ്രമിച്ചതിന് തൊട്ട് പിന്നാലെയാണ് ട്രിനിറ്റി സ്ക്കൂളിൽ വീണ്ടും മർദന മുറ അരങ്ങേറിയത്. പ്ലസ് വൺ വിദ്യാർഥിയെ ലാബി നുള്ളിൽ വച്ച് അധ്യാപിക മുഖത്തടിച്ചുവെന്നാണ് രക്ഷകർത്താവിന്റെ പരാതി. ചെറിയ തെറ്റുകൾക്ക് പൊലും സ്ക്കൂളിൽ ക്രൂരമായ ശിക്ഷാ നടപടികളാണ് നടപ്പാക്കുന്നതെന്ന് കുട്ടിയുടെ മാതാപിതാക്കൾ മീഡിയവണിനോട് പറഞ്ഞു.

കുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ നാൻസി എഡ് വേർഡ് എന്ന അധ്യാപികയ്ക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസ് കെസെടുത്തു. അതേ സമയം സ്ക്കൂൾ മാനേജ്മെന്റിനെതിരെ പരാതിയുമായി കൂടുതൽ രക്ഷിതാക്കൽ പോലീസിനെ സമീപിച്ചിട്ടുണ്ട്. എന്നാൽ ഇവരുമായി നേരിട്ട് ചർച്ച നടത്താനുള്ള ശ്രമം മാനേജ്മെന്റ് നടത്തുന്നുണ്ട്.

credits-mediaone

Leave a Reply

Your email address will not be published. Required fields are marked *