നഗരമധ്യത്തില്‍ പെണ്‍കുട്ടിക്ക് നേരെ അതിക്രമം; പ്രതി പിടിയില്‍

കോഴിക്കോട് നഗരത്തില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ അക്രമിച്ച പ്രതി പിടിയില്‍. ഗാന്ധി റോഡ് സ്വദേശി ജംഷീര്‍ ആണ് പിടിയിലായത്. പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും.

ഈ മാസം 18 നാണ് കോഴിക്കോട് നഗരമധ്യത്തില്‍ പെണ്‍കുട്ടി അതിക്രമത്തിന് ഇരയായത്. വൈകുന്നേരം 5.45 നായിരുന്നു സംഭവം. വൈഎംസിഎ ക്രോസ് റോഡില്‍ നിന്നു മാവൂര്‍ റോഡിലേക്കുള്ള ഇടവഴിയിലൂടെ പോകുകയായിരുന്നു പെണ്‍കുട്ടി.

Leave a Reply

Your email address will not be published. Required fields are marked *