‘പൂമരം’ ക്രിസ്തുമസിന് പൂക്കും

ജയറാമിന്റെ മകൻ കാളിദാസ് മലയാളത്തിൽ നായകനായി അരങ്ങേറുന്ന പൂമരം എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. എബ്രിഡ് ഷൈൻ ഒരുക്കുന്ന ചിത്രം ഡിസംബറിൽ തീയേറ്ററുകളിലെത്തും. ജയറാമാണ് ഇക്കാര്യം പുറത്ത് വിട്ടത്. സിനിമയുടെ ഡബ്ബിംഗ് നടക്കുകയാണെന്നും ബാക്കി കാര്യങ്ങൾ പൂർത്തിയായെന്നും എബ്രിഡ് ഷൈനോട് ചോദിച്ചപ്പോൾ ചിത്രം ഡിസംബറിൽ തീയേറ്ററിലെത്തുമെന്ന് പറഞ്ഞെന്നും ജയറാം അറിയിച്ചു.

2016 സെപ്തംബറിലാണ് പൂമരത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. സിനിമ മുടങ്ങിയെന്നും മറ്റും നിരവധി കഥകൾ പുറത്തു വന്നിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ ആസ്വാദക മനസ്സിൽ ഇടം നേടിയിട്ടുണ്ട്. ഞാനും ഞാനുമെന്റാളും എന്ന ഗാനമാണ് ആദ്യം പുറത്തിറങ്ങിയത്. സോഷ്യൽ മീഡിയ ഒന്നടങ്കം ഈ ഗാനം ഏറ്റെടുക്കുകയായിരുന്നു. പൂമരപ്പാട്ട് ഹിറ്റായതിനു ശേഷം ഇറങ്ങിയ കടവത്തൊരു തോണിയിരിപ്പൂ എന്ന ഗാനവും ഹിറ്റായി. നിരവധി പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രത്തിൽ മീരാ ജാസ്മിനും കുഞ്ചാക്കോ ബോബനും അതിഥി താരങ്ങളായി എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *