ബിറ്റ്കോയിന് ആഗോളതലത്തില്‍ വില കൂട്ടുന്നത് വന്‍ തട്ടിപ്പിന് കളമൊരുക്കാനെന്ന് സൂചന; ക്രിപ്റ്റോ കറന്‍സിയിലെ നിക്ഷേപം ഏതുനിമിഷവും നഷ്ടമാകാമെന്നും മുന്നറിയിപ്പ്

മുംബൈ: ആഗോളതലത്തില്‍ പുതിയ നിക്ഷേപത്തിന് കളമൊരുക്കി സജീവമായ ക്രിപ്റ്റോ കറന്‍സി അഥവാ ബിറ്റ് കോയിനനില്‍ നിക്ഷേപം നടത്തിയവര്‍ക്കെല്ലാം വന്‍ തിരിച്ചടി നേരിടുമെന്ന് മുന്നറിയിപ്പ്. ഇപ്പോള്‍ വന്‍തോതില്‍ വില കുതിച്ചുയരുന്നതോടെ കുടുതല്‍ പേര്‍ ആകൃഷ്ടരാവുകയാണ് ബിറ്റ് കോയിന്‍ അഥവാ ക്രിപ്റ്റോ കറന്‍സിയില്‍.

വര്‍ച്വല്‍ കറന്‍സിയെന്നും അറിയപ്പെടുന്ന ഈ പുതിയ നിക്ഷേപ ഇടപാട് വന്‍ തട്ടിപ്പിലേക്കാണ് നീങ്ങുന്നതെന്ന് സൂചനകള്‍ ലഭിച്ചതോടെ സര്‍ക്കാരും ഇതിനെതിരെ ശക്തമായ നീക്കം തുടങ്ങി. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി പണം സ്വരൂപിക്കാന്‍ ആയാണ് ഇത്തരത്തില്‍ ബിറ്റ്കോയിന് വില ക്രമാതീതമായി കൂടുന്നതെന്ന സൂചനകളാണ് പുറത്തുവരുന്നത്. ആഗോളതലത്തില്‍ തന്നെ ഇതിനെ പ്രതിരോധിക്കാനും ശ്രമങ്ങള്‍ തുടങ്ങി.

ഓഹരിവിപണികളില്‍ കൃത്രിമമായി വിലക്കയറ്റം ഉണ്ടാക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നാണ് സംശയം. ബിറ്റ് കോയിന് അടുത്തിടെ വില കൂടിവരുന്നതാണ് ഇത്തരമൊരു സംശയം സാമ്ബത്തിക നിരീക്ഷകര്‍ പ്രകടിപ്പിക്കാന്‍ കാരണം. ഇതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ കരുതലോടെ നീങ്ങുകയാണ് സര്‍ക്കാര്‍ .

ബിറ്റ്കോയിന്‍ ബന്ധമുള്ള നിക്ഷേപ പദ്ധതികളിലേക്ക് നിങ്ങള്‍ക്ക് ക്ഷണം എത്തിയിട്ടുണ്ടെങ്കില്‍ കരുതലോടെ പ്രതികരിക്കണമെന്നാണ് മുന്നറിയിപ്പ്. ലോകമാകെ ഇത്തരമൊരു പണംതട്ടിപ്പ് ട്രെന്‍ഡ് അരങ്ങേറുന്നുണ്ടെന്നാണ് വിലയിരുത്തല്‍. വില അനുദിനം ഏറുന്നു എന്ന രീതിയിലാണ് പ്രചരണം വരുന്നത്.

 ബിറ്റ് കോയിന്‍ ഇടപാടുകള്‍ നിയമവിരുദ്ധമെന്ന് ധനമന്ത്രി – കേന്ദ്ര ബജറ്റ് 2018

ഇതോടെ ഇതൊരു വലിയ തട്ടിപ്പിലേക്കാണ് നീങ്ങുന്നതെന്ന സൂചനകളും പുറത്തുവന്നു. ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ സര്‍ക്കാരുകള്‍ ഇതിനെതിരെ കരുതലോടെയിരിക്കാന്‍ നീക്കം തുടങ്ങി. ചൊവ്വാഴ്ച ബിറ്റ്കോയിന്‍ വില ഏറ്റവും ഉന്നതിയിലെത്തിയിരുന്നു. 20000 ഡോളര്‍ എന്ന നിലയില്‍ വില കുതിച്ചുയരുമെന്ന നിലയില്‍ ബിറ്റ് കോയിനില്‍ നിക്ഷേപം നടത്താന്‍ നിരവധി പേരാണ് തയ്യാറായി മുന്നോട്ടുവരുന്നത്.

പക്ഷേ, ഇതൊരു തട്ടിപ്പിന്റെ സൂചനയാണെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉയര്‍ന്ന വില ഒരു പക്ഷേ, മണിക്കൂറുകള്‍ക്കകം താഴാമെന്ന സ്ഥിതിയുണ്ടെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, ഇത്തരത്തില്‍ സ്വരൂപിക്കുന്ന പണം വിധ്വംസക-ഭീകര പ്രവര്‍ത്തനത്തിനായി ചെലവഴിച്ചേക്കാമെന്ന വിലയിരുത്തലും ഉയരുന്നു. ഇതോടെ നിക്ഷേപം നടത്തിയവര്‍ നിയമവിരുദ്ധമായി ഇത്തരം പ്രവൃത്തികള്‍ക്ക് പണം നല്‍കിയെന്ന സ്ഥിതിയുണ്ടാകാമെന്നുമാണ് മുന്നറിയിപ്പ്.

മറ്റ് ഏത് നിക്ഷേപത്തേക്കാളും കുറഞ്ഞ സമയംകൊണ്ട് ബിറ്റ്കോയിനില്‍ പണംവാരാമെന്ന പ്രചരണം സജീവമാണ്. ബിറ്റ് കോയിന്‍ ഇടപാടില്‍ എന്തെങ്കിലും തടസ്സമുണ്ടായാല്‍ നിക്ഷേപിച്ച പണം പിന്നെ തിരിച്ചുകിട്ടില്ലെന്ന ആശങ്കയും ഉണ്ടെങ്കിലും നിരവധി പേരാണ് നിക്ഷേപവുമായി എത്തുന്നത്. ഒരുതരം ചൂതാട്ടമെന്ന നിലയില്‍ ബിറ്റ് കോയിനില്‍ നടത്തുന്ന നിക്ഷേപം മാറാമെന്ന സ്ഥിതിയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഇന്ത്യയില്‍ ഇന്‍കംടാക്സ് വകുപ്പുതന്നെ ഇക്കാര്യത്തില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ബിറ്റ് കോയിനില്‍ നിക്ഷേപിക്കുന്നവരെ നിരീക്ഷിച്ചുവരികയാണ് സര്‍ക്കാര്‍ ഏജന്‍സികള്‍. ബാംഗ്ളൂരില്‍ നിന്നുള്ള ഏജന്‍സികള്‍ ഉള്‍പ്പെടെ രാജ്യത്ത് ഒമ്ബത് കേന്ദ്രങ്ങളില്‍ പരിശോധന നടത്തിവരികയാണ്. ഇടപാടുകള്‍ നടന്നത് ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി, ഗുര്‍ഗാവ് തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണെന്നാണ് ആദ്യഘട്ടത്തില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ പരിശോധനയും നിരീക്ഷണവും നടക്കുകയാണിപ്പോള്‍.

Leave a Reply

Your email address will not be published. Required fields are marked *