മെസ്സിയെ വെട്ടി ലോകഫുട്ബോളർ പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്

ഫിഫ ലോകഫുട്ബോളർ പുരസ്കാരം റയൽ മഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്.  സ്വന്തം ക്ലബായ റയല്‍ മാഡ്രിഡിനും പോർച്ചുഗൽ ദേശീയ ടീമിനുമായി കഴിഞ്ഞ വർഷം നടത്തിയ മികച്ചപ്രകടനമാണ് ക്രിസ്റ്റ്യാനോയെ പുരസ്കാരത്തിന് അർഹനാക്കിയത്. റയൽ മഡ്രിഡിന്റെ തന്നെ പരിശീലകന്‍ സിനദിൻ സിദാന്‍ മികച്ച പരിശീലകനായും യുവന്റസിന്റെ ജിയാൻ ല്യൂജി ബുഫൺ മികച്ച ഗോൾ കീപ്പർ ആയും തെരഞ്ഞെടുക്കപ്പെട്ടു.

മെസ്സിയെയും നെയ്മറിനെയും പിന്നിലാക്കി, റയൽ മഡ്രിഡിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ ഫിഫ ലോകഫുട്ബോളർ പുരസ്കാരം സ്വന്തമാക്കി. യുവേഫ ചാംപ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി കിരീടം നിലനിർത്തിയ റയൽ മഡ്രിഡിനെ നയിച്ച മുപ്പത്തിരണ്ടുകാരന് അവാര്‍ഡ് അര്‍ഹതക്കുള്ള അംഗീകാരമായി. 12 ഗോളുമായി ലീഗിൽ ടോപ് സ്കോററായിരുന്നു ക്രിസ്റ്റ്യാനോ.

ഫ്രാന്‍സിന്റെ മുന്‍ താരവും റയല്‍ മാഡ്രിഡിന്റെ പരിശീലകനുമായ സിനദിന്‍ സിദാന് മികച്ച പരിശീലകനുള്ള പുരസ്കാരം ലഭിച്ചത് റയലിന് ഇരട്ടിമധുരമായി. ചെൽസിയുടെ അന്റോണിയോ കോണ്ടെ, യുവെന്റസിന്റെ മാസിമിലിയാനോ അലഗ്രി എന്നിവരെ മറികടന്നാണു സിദാന്റെ പുരസ്കാര നേട്ടം. യുവന്റസിന്റെ ജിയാൻ ല്യൂജി ബുഫൺ ആണു മികച്ച ഗോൾ കീപ്പറായും ഹോളണ്ടിന്റെ ലെയ്ക് മാർട്ടിൻസ് മികച്ച വനിതാ താരമായും തിരഞ്ഞെടുക്കപ്പെട്ടു. ആഴ്‍സനലിന്റെ ഒലിവിയെ ജിറൂഡിനാണ് മികച്ച ഗോളിനുള്ള പുഷ്‍കാസ് അവാര്‍ഡ്.

Leave a Reply

Your email address will not be published. Required fields are marked *