രോഷം അണപൊട്ടി; ബിജെപിയുടെ ഫെയ്സ്ബുക്ക് പേജില്‍ കയറിമേഞ്ഞ് ആന്ധ്രക്കാര്‍

ബജറ്റില്‍ ആന്ധ്രാപ്രദേശിനെ അവഗണിച്ചതില്‍ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ സമൂഹമാധ്യമങ്ങളില്‍ വേറിട്ട രോഷപ്രകടനം. ബിജെപിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ കയറി റേറ്റിങ് കുറച്ചാണ് പ്രതിഷേധം. വെള്ളിയാഴ്ച വൈകിട്ടോടെ തുടങ്ങിയ ‘ആക്രമണം’ ഇപ്പോഴും തുടരുകയാണ്. എല്ലാവരും ഒറ്റ സ്റ്റാര്‍ റേറ്റിങ് കൊടുത്തതോടെ അമ്പരപ്പിക്കുന്ന കുറവാണ് പേജില്‍ ഉണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച 4.5 സ്റ്റാര്‍ ഉണ്ടായിരുന്ന പേജിന് ഈ വാര്‍ത്ത എഴുതുമ്പോള്‍ ആകെയുള്ളത് 1.1 റേറ്റിങ് മാത്രം..!

പതിനായിരത്തോളം പേര്‍ പേജിലെത്തി രോഷം പ്രകടിപ്പിച്ചിട്ടുമുണ്ട്. 29, 000 പേരാണ് ഒറ്റ സ്റ്റാര്‍ കൊടുത്ത് പ്രതിഷേധിച്ചത്. നരേന്ദ്രമോദിക്ക് എതിരെയും കടുത്ത രോഷമാണ് ദൃശ്യമാകുന്നത്. പ്രതിഷേധം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതിനുപിന്നാലെ ഭാവി നടപടികള്‍ തീരുമാനിക്കാന്‍ തെലുങ്കുദേശം പാര്‍ട്ടി എം.പിമാരുടെ അടിയന്തരയോഗം മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളരുതെന്ന് അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ ടിഡിപിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് ബിജെപിയുടെ ഭാഗത്ത് നിന്നുള്ളത്. കേവലഭൂരിപക്ഷം മാത്രമുള്ള രാജ്യസഭയിൽ ടിഡിപി യുടെ പിന്തുണ ബിജെപിക്ക് അനിവാര്യമാണ്. സഖ്യം ഉപേക്ഷിച്ചാൽ വൈഎസ്ആർ കോൺഗ്രസിനെ ഒപ്പം ചേർക്കാന്നുള്ള ചർച്ചകളും ബിജെപി പാളയത്തിൽ സജീവമാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *