ഈ ‘മെർസൽ’ തകർക്കും

ഓരോ തവണയെത്തുമ്പോഴും ആരാധകര്‍ക്കായി എന്തെങ്കിലുമൊക്കെ കാഴ്ചവെയ്ക്കുന്ന നടനാണ് വിജയ്. ദീപാവലിയോടനുബന്ധിച്ച് ആറ്റ്‌ലിക്കൊപ്പം മെര്‍സല്‍ എന്ന ബ്രഹ്മാണ്ഡ ചിത്രവുമായി എത്തിയപ്പോഴും അതിന് മാറ്റമുണ്ടായിട്ടില്ല. മൂന്ന് അവതാരങ്ങളുമായി കാഴ്ചയുടെ വിരുന്നൊരുക്കുകയാണ് താരം. ഇതേ കൂട്ടുകെട്ടില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ‘തെറി’യേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നുണ്ട് മെര്‍സല്‍. മെര്‍സല്‍ എന്നാല്‍ വിസ്മയിപ്പിക്കുക എന്നാണ് അര്‍ഥം.

 

പേരിനെ അന്വര്‍ത്ഥമാക്കുംവിധമാണ് ചിത്രം മുന്നോട്ടുപോകുന്നത്. ദളപതി, ഡോക്ടര്‍ മാരന്‍, മജീഷ്യനായ വെട്രി എന്നിവരാണ് മുഖ്യകഥാപാത്രങ്ങള്‍. ഈ കഥാപാത്രങ്ങള്‍ പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് കഥയുടെ കാതല്‍. മാസ് രംഗങ്ങളാല്‍ സമ്പന്നമായ ചിത്രത്തെ പ്രേക്ഷകന്റെ യുക്തിയെ ചോദ്യം ചെയ്യാത്ത വിധത്തിലാണ് ആറ്റ്‌ലി അണിയിച്ചൊരുക്കിയിരിക്കുന്നത്.

 

സ്വന്തം ഗുരുവായ ഷങ്കറിന്റെ അതേ പാതയിലാണ് ആറ്റ്‌ലിയും സഞ്ചരിക്കുന്നത് എന്ന് ചിത്രം സാക്ഷ്യപ്പെടുത്തുന്നു. പല രംഗങ്ങളിലും ആറ്റ്‌ലിയുടെ സംവിധാനശൈലി ഷങ്കറിനെ ഓര്‍മപ്പെടുത്തുന്നുണ്ട്. ആളപ്പോറാന്‍ തമിഴാ എന്ന ഗാനം തന്നെ അതിനുദാഹരണം. ഇതേ കൂട്ടുകെട്ടിലെ കഴിഞ്ഞ ചിത്രമായ തെറിയില്‍ സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് ആറ്റ്‌ലി അവതരിപ്പിച്ചതെങ്കില്‍ ഇത്തവണ അത് ആസ്പത്രികളില്‍ നടക്കുന്ന കൊള്ളകള്‍ക്കെതിരെ പ്രതികരിക്കുന്ന നായകനെയാണ്.

 

സര്‍ക്കാര്‍ ആസ്പത്രികളും സ്വകാര്യ ആസ്പത്രികളും രോഗികളോട് പെരുമാറുന്ന രീതിയിലെ അന്തരം വ്യക്തമായി പറയാന്‍ മെര്‍സലിനായിട്ടുണ്ട്. ഒരു പണക്കാരന് കിട്ടുന്ന അതേ അളവിലുള്ള ചികില്‍സാ സൗകര്യം പാവപ്പെട്ടവനും കിട്ടണമെന്നാണ് ചിത്രം വാദിക്കുന്നത്. സേവനം എന്നതിലുപരി വ്യാ

Jhshsjsjsksjskkk

Leave a Reply

Your email address will not be published. Required fields are marked *